തിരുവനന്തപുരം: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി ചോദ്യംചെയ്യലിന് വിധേയനാകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: കരസേനാ മുൻ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് അനധികൃതമായി പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ......
ലണ്ടൻ: ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ നിന്നുള്ള പുതിയ വെളിപ്പെടുത്തലുകൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. വിവാദങ്ങൾ ശക്തമാകുന്നതിനിടെ, പ്രധാനമന്ത്രി കിയേർ സ്റ്റാമെർ സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. ......

രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ക്യാൻസർ മരുന്നുകൾ ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.കളമശ്ശേരി കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഉദ്ഘാടന സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
ക്യാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിനായി 2024 ഫെബ്രുവരിയിൽ സർക്കാർ ആരംഭിച്ച ജനകീയ കാമ്പയിന്റെ ഭാഗമായി ഇതിനോടകം 22 ലക്ഷം പേർ പരിശോധനകളിൽ പങ്കാളികളായിയിട്ടുണ്ട് .ഇതിന്റെ ഭാഗമായി 885 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സ്ക്രീനിംഗ് സംവിധാനം പ്രവർത്തിച്ചു വരുന്നു.സാധാരണക്കാർക്ക് ചികിത്സാ ചെലവ് ഭാരമാകാതിരിക്കാൻ കാരുണ്യ പദ്ധതി വഴി മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് സാമ്പത്തിക സഹായം നൽകി വരുന്നുണ്ട് . കൂടാതെ, വലിയ വിലവരുന്ന മരുന്നുകൾ കുറഞ്ഞ നിരക്കിൽ നൽകുന്നതിനായി സംസ്ഥാനത്തെ 72 കാരുണ്യ ഫാർമസികളിൽ 'സീറോ പ്രോഫിറ്റ് കൗണ്ടറുകളും' പ്രവർത്തിക്കുന്നുണ്ടെന്നും ക്യാൻസർ രോഗികൾക്ക് പുറമെ അവയവമാറ്റം കഴിഞ്ഞവർക്കും കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കി ആരോഗ്യ മേഖലയിൽ വലിയൊരു മാതൃകയാണ് സംസ്ഥാനം മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മധ്യകേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായിരുന്ന കൊച്ചിൻ ക്യാൻസർ സെന്റർ ഇന്ന് അത്യാധുനിക സൗകര്യങ്ങളോടെ യാഥാർത്ഥ്യമായിരിക്കുകയാണ്. ......
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു അർബുദത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ( സി.സി.ആർ.സി ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് ആയിട്ടുണ്ട്. എങ്കിലും വളരെ ഗൗരവത്തോടെ നാം സമീപിക്കേണ്ട ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ......
ദോഹ :"ഞാൻ സ്പോർട്സിനെ തിരഞ്ഞെടുത്തിരിക്കുന്നു"
എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ വർഷത്തെ ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 10 ന് ചൊവ്വ വിപുലമായ പരിപാടികളോടെ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികദിനാഘോഷം നടക്കും.
ഐ.ബി.എൻ അജ്യാൻ ഗ്രൂപ്പുമായി സഹകരിച്ച് ഇൻഡസ്ട്രിയൽ ഏരിയ യിലെ ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ, എംബസി അപെക്സ് ബോഡി ഭാരവാഹികൾ, സാംസ്കാരിക സംഘടന നേതാക്കൾ, പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി സംബന്ധിക്കും.
വിവിധ ഘടകങ്ങയുടെ നേതൃത്വത്തിൽ
വടംവലി, ഫുട്ബോൾഷൂട്ടൗട്ട്, ക്രിക്കറ്റ് ബോൾ ഔട്ട്, മെഗാ മ്യുസിക്, ലക്കി കോർണർ, കുട്ടികളുടെയും സ്ത്രീകളുടെയും വിവിധ സ്പോർട്സ് ആക്ടിവിറ്റീസ് എന്നിങ്ങനെയുള്ള ആകർഷണീയമായ പരിപാടികൾക്കൊപ്പം,
മാർഷ്യൽ ആർട്സ് പ്രദർശനം, ഫിറ്റ്നസ് ട്രൈനിംഗ് സെഷൻ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണേഷൻ സെക്ഷനുമായി സഹകരിച്ച് രക്തം ദാനം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ......
ഖത്തര്‍ നാഷണല്‍ സ്പോര്‍ട്സ് ഡേ യോടനുബന്ധിച്ച് ഇന്ത്യന്‍ എംബസ്സി അപ്പക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ആഭിമുഖത്തില്‍ വിവിധ കായിക വിനോദ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ ഏഷ്യന്‍ ടൌണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൌണ്ടില് വെച്ചാണ് പരിപാടികള്‍
നടക്കുന്നത്.
പുരുഷ-വനിതാ ടീമുകളുടെ വടം വലി, ആം റെസ്ലിംഗ്, കോ-കോ, വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള മ്യൂസിക്കല്‍ ചെയര്‍, സ്പോര്‍ട്സ് ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമെ ഐ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ): പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കാതെ വരാം. എടുത്ത തീരുമാനങ്ങളിൽ പിഴവുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ......
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), തങ്ങളുടെ 132-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ‘പിഎൻബി സോൾജർതോൺ 2026’ പ്രഖ്യാപിച്ചു. ദ്വാരകയിലെ പിഎൻബി കോർപ്പറേറ്റ് ഓഫീസിൽ നടന്ന പ്രീ-ലോഞ്ച് ചടങ്ങോടെയാണ് രണ്ടാം പതിപ്പായ ഈ ഹാഫ് മാരത്തോണിൻ്റെ ഔദ്യോഗിക തുടക്കം.
ഇന്ത്യൻ സായുധസേനയെ ആദരിക്കുകയും ആരോഗ്യവും ഫിറ്റ്നസും ദേശീയ അഭിമാനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘റൺ വിത്ത് സോൾജിയേർസ്, റൺ ഫോർ സോൾജിയേർസ്’ എന്ന ആശയത്തിലാണ് സോൾജർതോൺ 2026 സംഘടിപ്പിക്കുന്നത്. ......